കോട്ടയം:സംസ്ഥാനത്തു ആക്രമണം തുടരുന്നു.കോട്ടയത്ത് സി.ഐ.ടി.യു.ഡി.വൈ.എഫ്.ഐ ഓഫീസുകൾക്കു നേരെ ആക്രമണം.സംഘമായി എത്തിയ അക്രമികൾ ഓഫീസുകൾ അടിച്ചു തകർത്തു.രാത്രിയോടെ കോട്ടയത്തെ ആർ.എസ്.എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലെറിഞ്ഞിരുന്നു.ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞതെന്നാണ് ഓഫീസിലുള്ളവരുടെ മൊഴി.ഇതിനു പിന്നാലെയാണ് സി.ഐ.ടി.യു ഓഫീസ് അടക്കമുള്ളവയ്ക്കു നേരെ കല്ലേറുണ്ടായത്.തിരുവനന്തപുരത്തു ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി ആഹ്വാനം നൽകിയ ഹർത്താലിനിടെ ആയിരുന്നു കോട്ടയത്തും സംഘർഷം.
Kerala
കോട്ടയത്ത് സി.ഐ.ടി.യു.ഡി.വൈ.എഫ്.ഐ ഓഫീസുകൾക്കു നേരെ ആക്രമണം
Previous Articleവിലാപ യാത്രയ്ക്കിടെ തിരുവനന്തപുരത്ത് വീണ്ടും സംഘർഷം