Kerala

ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം;മുഖ്യപ്രതികളെല്ലാം പിടിയിൽ

keralanews all accused have been arrested

തിരുവനന്തപുരം:ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളും പോലീസ് പിടിയിലായി.മണികണ്ഠൻ(മണിക്കുട്ടൻ) ഉൾപ്പെടെ ആറുപേരാണ് പോലീസിന്റെ പിടിയിലായത്.കാട്ടാക്കട പുലിപ്പാറയിൽ നിന്നാണ് ഇവരെ പിടികൂടിയത്.പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.ഐ.ജി മനോജ്  എബ്രഹാമിന്റെ മേൽനോട്ടത്തിലാണ് അന്വേഷണ നടപടികൾ പുരോഗമിക്കുന്നത്.അതേസമയം ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Previous ArticleNext Article