International, Kerala

ഷാ​ഹി​ദ് ഖ​ഖ​ൻ അ​ബ്ബാ​സി പാ​ക്കി​സ്ഥാ​ൻ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി

keralanews shahid khaqan abbasi declared as interim pakistan prime minister

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ഷാഹിദ് ഖഖൻ അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയാകും. നവാസ് ഷരീഫിന്‍റെ സഹോദരൻ ഷഹബാസ് ഷരീഫ് സ്ഥാനമേറ്റെടുക്കുവരെയാണ് അബ്ബാസി പ്രധാനമന്ത്രിപദത്തിൽ തുടരുക. 45 ദിവസമാണ് അബ്ബാസി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുക. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ഷഹബാസ് ഷരീഫ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാത്രമെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കു. അറുപത്തിയഞ്ചുകാരനായ ഷഹബാസ് നിലവിൽ പാർലമെന്‍റ് അംഗമല്ലാത്തതിനാലാണ് അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയോഗിച്ചത്. നിലവിൽ പെട്രോളിയം വകുപ്പ് മന്ത്രിയാണ് അബ്ബാസി.അഴിമതിയാരോപണക്കേസിൽ സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ചതോടെയാണ് നവാസ് ഷരീഫ് പ്രധാനമന്ത്രിക്കസേര ഒഴിഞ്ഞത്. പാനമ ഗേറ്റ് അഴിമ തിക്കേസിൽ ഷരീഫും മക്കളും കുറ്റക്കാരാണെന്നും ഷരീഫ് രാജിവയ്ക്കണമെന്നും സുപ്രീംകോടതി വിധിച്ചതിനു പിന്നാലെയായിരുന്നു ഇത്.ഭരണഘടനയിലെ 62, 63 അനുച്ഛേദപ്രകാരം പാർലമെന്‍റ് അംഗങ്ങൾ സത്യസന്ധരും വിശ്വസ്തരുമായിരിക്കണമെന്നു നിരീക്ഷിച്ച സുപ്രീംകോടതി, ജനങ്ങളെ വഞ്ചിച്ച ഷരീഫ് പ്രധാനമന്ത്രിപദത്തിൽ തുടരാൻ യോഗ്യനല്ലെന്നും പ്രസ്താവിച്ചു.

Previous ArticleNext Article