കൊച്ചി:നടിയെ തട്ടികൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ സഹായി അപ്പുണ്ണി എന്ന് വിളിക്കുന്ന എ.എസ് സുനിൽ കുമാർ ഇന്ന് കീഴടങ്ങാൻ സാധ്യത.കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണിത്.ഹർജിക്കാരൻ പൊലീസിന് മുൻപാകെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.ചോദ്യം ചെയ്യൽ നിയമപ്രകാരമാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.നിലവിൽ അപ്പുണ്ണി പ്രതിയല്ലെങ്കിലും ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ നടപടിയുണ്ടാകുമെന്നുമാണ് സർക്കാർ നിലപാട്.
Kerala
ദിലീപിന്റെ മാനേജർ അപ്പുണ്ണി ഇന്ന് കീഴടങ്ങിയേക്കും
Previous Articleനവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു