തിരുവനന്തപുരം: അക്രമസംഭവങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലീസ് പരിധിയില്‍ നിരോനാജ്ഞ പ്രഖ്യാപിച്ചു. പോലീസ് ആക്ട് പ്രകാരമുള്ള നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചത്. മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞ.ഇന്ന് പുലര്‍ച്ചെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പിന്നാലെ തിരുവനന്തപുരത്ത് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായി. ഇതേതുടര്‍ന്നാണ് സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.കോണ്‍ഗ്രസ് നേതാവ് എം വിന്‍സന്റ് അറസ്റ്റിലായതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബാലരാമപുരം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളില്‍ നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.