
കൊച്ചി:നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ താരത്തെ പീഡിപ്പിച്ച സംഭവത്തില്‍ ഫോട്ടോ ഗ്രാഫര്‍ അറസ്റ്റില്‍.യുവനായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രഫറായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനാണ് അറസ്റ്റിലായത്.എറണാകുളം നോര്‍ത്ത് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദന്ത ഡോക്ടറായ പുതുമുഖ താരത്തെ പീഡിപ്പിക്കുകയും നായികാ വേഷം വാഗ്ദാനം ചെയ്ത് 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. സിനിമയില്‍ നായികാ വേഷം കിട്ടുന്നതിനു മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തുന്നതിനും മറ്റുമായാണു ഇയാള്‍ യുവതിയില്‍നിന്നും പണം വാങ്ങിയതെന്നു പോലീസ് പറഞ്ഞു.