Kerala

റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ ശയനപ്രദക്ഷിണം നടത്തി

keralanews auto workers demanding repair work of broken road
പയ്യന്നൂർ:ടൗണിലെ തകർന്നുകിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷധിച്ചു ഐഎൻടിയുസി നേതൃത്വത്തിലുള്ള ഓട്ടോറിക്ഷ തൊഴിലാളികൾ റോഡിൽ വാഴ നട്ടും ശയന പ്രദക്ഷിണം നടത്തിയും പ്രതിഷേധിച്ചു.സെൻട്രൽ ബസാർ മുതൽ മേൽപാലം വരെ ടൗണിലെ പ്രധാന റോഡ് കുണ്ടും കുഴിയും നിറഞ്ഞു തകർന്നു കിടക്കുകയാണ്.നഗരസഭാ റോഡുകളും ഗതാഗത യോഗ്യമല്ലെന്നാണ് തൊഴിലാളികളുടെ പരാതി. മരാമത്ത് വകുപ്പ് എൻജിനീയർക്കു മുന്നിൽ നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും കുഴിയടയ്ക്കാൻ പോലും തയാറാകാത്തതിനാലാണ് ഇത്തരമൊരു പ്രതിഷേധ സമരവുമായി ഇറങ്ങിയതെന്നു നേതാക്കൾ വ്യക്തമാക്കി. സെൻട്രൽ ബസാറിൽ നിന്നു വാഴകളുമായി ടൗണിൽ പ്രകടനം നടത്തിയ ശേഷം ട്രാഫിക് ജംക്‌ഷനു പുറത്ത് റോ‍ഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ച തൊഴിലാളികൾ സെൻട്രൽ ബസാറിലെ ട്രാഫിക് ജംക്‌ഷനിൽ ശയനപ്രദക്ഷിണം നടത്തി.തുടർന്നു ഗാന്ധിപാർക്ക് ജംക്‌ഷനിലും വാഴനട്ട് പ്രതിഷേധിച്ച ശേഷമാണ് പിരിഞ്ഞുപോയത്.
Previous ArticleNext Article