
കണ്ണൂർ: വിമാനസർവീസ് കമ്പനികളുടെ സംഘടനയായ ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) കണ്ണൂർ വിമാനത്താവളത്തിനു CNN എന്ന കോഡ് അനുവദിച്ചു. യാത്ര, ചരക്കു വിമാനക്കമ്പനികളുടെ റിസർവേഷൻ സംവിധാനങ്ങളിലും ടിക്കറ്റിലും വിമാനത്താവളങ്ങളെ തിരിച്ചറിയാനുള്ള കോഡ് ആണിത്.ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ, ലോകത്തെ വിമാനത്താവളങ്ങളുടെ ഏകോപനം നിർവഹിക്കുന്ന ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കണ്ണൂർ വിമാനത്താവളത്തിനു വിഒകെഎൻ എന്ന കോഡ് ഇതിനകം അനുവദിച്ചിട്ടുണ്ട്.ഇതു പ്രധാനമായും പൈലറ്റുമാർക്കു വേണ്ടിയുള്ളതാണ്. വിമാനത്താവളം 2018 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്നാണു പ്രതീക്ഷ.