India

നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

keralanews nitish kumar will take oath today

പട്ന:ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായി ഉയർന്നുവന്ന ബീഹാറിലെ മഹാസഖ്യം തകർന്നു.സഖ്യവുമായി മുന്നോട്ടു പോകാനാവില്ലെന്നും രാജി വെക്കുകയാണെന്നും നിതീഷ് കുമാർ പ്രഖ്യാപിച്ചു.തൊട്ടുപിന്നാലെ നിതീഷ് കുമാറിന് പിന്തുണയുമായി ബിജെപി എത്തി.ഇന്ന് രാവിലെ പത്തിന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും.ബുധനാഴ്ച രാത്രി ചേർന്ന ബിജെപി സംസ്ഥാന നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.ഇക്കാര്യം ബിജെപി യുടെ മുതിർന്ന നേതാവ് സുശീൽ കുമാർ മോഡി നിതീഷ് കുമാറിനെ അറിയിച്ചു.വ്യഴാഴ്ച പുലർച്ചെ ജെഡിയു,ബിജെപി നേതാക്കൾ ഗവർണറെ കണ്ടു 132 എം എൽ എ മാരുടെ പിന്തുണ അറിയിച്ചു.തുടർന്ന് പുറത്തെത്തിയ സുശീൽ കുമാർ രാവിലെ പത്തു മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് അറിയിക്കുകയായിരുന്നു.സി.ബി.ഐ രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ പ്രതിയായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജി വെക്കണമെന്ന നിലപാട് സഖ്യ കക്ഷിയായ ആർ ജെ ഡി പരസ്യമായി തള്ളിയതിന് തൊട്ടു പിന്നാലെ നിതീഷ് കുമാർ തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു.ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജസ്വി.അഴിമതിക്കെതിരായ ഉറച്ച പോരാട്ടത്തിന് നിതീഷിനെ അഭിനന്ദിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിൽ കുറിച്ചു.

Previous ArticleNext Article