തിരുവനന്തപുരം:കണ്ണൂരിൽ നിന്നും മട്ടന്നൂർ,വീരാജ്പേട്ട വഴി മൈസൂരിലേക്കുള്ള സംസ്ഥാനപാത ദേശീയപാതയായി അംഗീകരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി.കേരളത്തിലെ ദേശീയ പാതകളുടെയും തുറമുഖങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി കേരളത്തിന്റെ ദേശീയപാത വികസനം സംബന്ധിച്ച ആവശ്യങ്ങൾ ഉന്നയിച്ചത്.കണ്ണൂർ-മൈസൂർ പാത ദേശീയപാതയായി തത്വത്തിൽ അംഗീകരിക്കുകയാണെന്നും ബാക്കി നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും അറിയിച്ചു.കാലവർഷത്തിൽ നശിച്ച റോഡുകൾ പുനര്നിര്മിക്കുന്നതിനു കേരളം ആവശ്യപെട്ട 400 കോടി രൂപ അനുവദിക്കും.ഇതിൽ 180 കോടി രൂപ അടിയന്തിരമായി അനുവദിച്ചു.പണം ചിലവഴിച്ചതിന്റെ കണക്കും രേഖകളും സമർപ്പിക്കുന്ന മുറയ്ക്ക് കൂടുതൽ തുക അനുവദിക്കും.
Kerala
കണ്ണൂർ-മൈസൂർ സംസ്ഥാനപാത ദേശീയപാതയാക്കും
Previous Articleനിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും