
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിൻസെന്റിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കാൻ തീരുമാനം.എംഎൽഎ ഹോസ്റ്റലിൽ നിന്നും കണ്ടെത്തിയ ഫോണാണ് പരിശോധനക്കയക്കുക.എംഎൽഎ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ ലഭിക്കുന്നതിനാണ് പരിശോധന.എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് എംഎൽഎയുമായി തെളിവെടുപ്പ് നടത്തില്ലെന്ന് പോലീസ് അറിയിച്ചു.വിൻസെന്റിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.നേരത്തെ ജാമ്യാപേക്ഷ തള്ളിയ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു.അഞ്ചു ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്.