India

തമിഴ്നാട്ടില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി

keralanews vande mataram has been mandated in tamilnadu

ചെന്നൈ:തമിഴ്നാട്ടിലെ സ്കൂളുകളിലും എല്ലാ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ജസ്റ്റിസ് എം വി മുരളീധരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും വന്ദേമാതരം ആലപിക്കണം. കൂടാതെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും മാസത്തിൽ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണം. സംസ്കൃതത്തിലോ  ബംഗാളിയിലോ ആലപിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തമിഴിലേക്ക് തർജമ ചെയ്യാനുള്ള നടപടിയെടുക്കാം. ആലപിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തികളെയോ സ്ഥാപനങ്ങളെയോ അതിനായി നിർബന്ധിക്കേണ്ടതില്ല. എന്നാൽ കാരണം ബോധ്യപ്പെടുത്തണം. വന്ദേമാതരം എഴുതിയത് സംസ്കൃതത്തിലാണോ ബംഗാളിയിലാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ വീരമണി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവിറക്കിയത്.

Previous ArticleNext Article