ഗുരുവായൂർ:ക്ഷേത്രത്തിൽ പ്രസാദം വാങ്ങാൻ വരിനിൽക്കുകയായിരുന്ന വയോധികയെ കാവൽക്കാർ തള്ളിയിട്ടതായി പരാതി.സ്ത്രീയുടെ തുടയെല്ല് പൊട്ടി.എരമംഗലം സ്വദേശിനി കുഞ്ഞുലക്ഷ്മി ‘അമ്മ(70) യ്യ്ക്കാണ് കാവൽക്കാർ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റത്.തുടയെല്ല് പൊട്ടിയ കുഞ്ഞലക്ഷ്മി അമ്മയെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കി.കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.മരുമകളോടൊപ്പം ക്ഷേത്രത്തിലെത്തിയ കഞ്ഞുലക്ഷ്മി അമ്മ പ്രസാദം ശീട്ടാക്കാനുള്ള വരിയിൽ നിക്കുന്നതിനിടെയാണ് കാവൽക്കാരൻ തള്ളിയിട്ടത്.തിരക്കുകൂട്ടുന്നുവെന്നു പറഞ്ഞാണ് കുഞ്ഞുലക്ഷ്മി അമ്മയെ കാവൽക്കാരൻ തള്ളിയിട്ടത്.ആദ്യം ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച കുഞ്ഞുലക്ഷ്മി അമ്മയെ പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുഞ്ഞുലക്ഷ്മി അമ്മയുടെ മകന്റെ പരാതിയെ തുടർന്ന് ക്ഷേത്രം കാവൽക്കാരൻ പി.ശിവശങ്കരനെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്.ഇവരുടെ പരാതിയിൽ ഗുരുവായൂർ ടെംപിൾ പോലീസും കേസെടുത്തിട്ടുണ്ട്.
Kerala
ഗുരുവായൂരിൽ പ്രസാദം വാങ്ങാനെത്തിയ സ്ത്രീയെ കാവൽക്കാർ തള്ളിയിട്ടതായി പരാതി
Previous Articleആദായ നികുതി അടയ്ക്കാൻ ആധാർ നിർബന്ധമല്ല