കോട്ടയം:ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് നിർദിഷ്ട എരുമേലി വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഭൂസമരമുന്നണി പ്രക്ഷോഭം ശക്തമാക്കുന്നു.ഹാരിസൺ മലയാളം കമ്പനി അനധികൃതമായി കെ.പി യോഹന്നാന് വിൽപ്പന നടത്തിയ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ പിടിച്ചെടുത്ത് ഭൂരഹിത കർഷകർക്ക് വിതരണം ചെയ്യുക,വിദേശ കമ്പനികൾ അനധികൃതമായി കൈവശംവെച്ചിരിക്കുന്നതായി രാജമാണിക്യം കമ്മീഷൻ കണ്ടെത്തിയ 5.25 ലക്ഷം ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്ത് തോട്ടം തൊഴിലാളികൾക്കും ഭൂരഹിതർക്കും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭൂസമരമുന്നണി കഴിഞ്ഞ മെയ് പത്തുമുതൽ ചെറുവള്ളി എസ്റ്റേറ്റ് കവാടത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പുതിയ സമര പരിപാടികൾ.
Kerala
ശബരിമല വിമാനത്താവളം;തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭൂസമരമുന്നണി പ്രക്ഷോഭം ശക്തമാക്കുന്നു
Previous Articleകെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു