കൊച്ചി:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയേറ്റർ കയ്യേറിയ ഭൂമിയിലാണെന്ന് ലാൻഡ് റെവന്യൂ കമ്മീഷണർ.വിഷയത്തിൽ തുടർ നടപടി സ്വീകരിക്കണമെന്ന കമ്മീഷണറുടെ ഉത്തരവിൽ ജില്ലാ കളക്ടർ നടപടിയെടുത്തില്ല.2015 ലാണ് ഇത് സംബന്ധിച്ച് ലാൻഡ് റെവന്യൂ കമ്മീഷണർ ഉത്തരവിറക്കിയത്.ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ലോകായുക്ത ദിലീപിന് നോട്ടീസ് അയച്ചിട്ടുണ്ട്.വിഷയത്തിൽ തൃശൂർ വിജിലൻസ് കോടതിയിൽ വന്ന ഹർജി കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.
Kerala
ഡി സിനിമാസ് തീയേറ്റർ കയ്യേറിയ ഭൂമിയിലെന്ന് ലാൻഡ് റെവന്യൂ കമ്മീഷണർ .
Previous Articleകുടുംബശ്രീയുടെ മണ്‍സൂണ്‍ ചലച്ചിത്രമേളക്ക് ആരംഭം