കൊച്ചി:നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചു കളഞ്ഞെന്ന് പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ.കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് പ്രതീഷ് ചാക്കോയുടെ വെളിപ്പെടുത്തൽ.നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ സുനി തന്നെ ഏൽപ്പിച്ചുവെന്നും എന്നാൽ താൻ അത് തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്പിച്ചു.എന്നാൽ അദ്ദേഹം അത് നശിപ്പിച്ചു കളഞ്ഞു എന്നാണ് പ്രതീഷ് ചാക്കോ പോലീസിനോട് പറഞ്ഞതെന്നാണ് വിവരം.കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ട പ്രതീഷ് ചാക്കോയ്ക്കെതിരെ കേസിലെ സുപ്രധാന തെളിവ് നശിപ്പിച്ചുകളഞ്ഞതിനും അതിനു കൂട്ട് നിന്നതിനും കൂടുതൽ കുറ്റങ്ങൾ പോലീസ് ചുമത്തിയേക്കും.കേസിലെ സുപ്രധാന തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പോലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ഇത് കണ്ടെത്താൻ ശ്രമം തുടരുന്നതിനിടെയാണ് അഭിഭാഷകന്റെ മൊഴി.
Kerala
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈൽ നശിപ്പിച്ചു കളഞ്ഞെന്ന് പ്രതീഷ് ചാക്കോ
Previous Articleമാലിന്യം തള്ളുന്നതിനിടെ ലോറി കടലിൽ വീണു