കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. ആലുവ പൊലീസ് ക്ലബ്ബിലാണ് അഭിഭാഷകന് എത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ കൈവശം വച്ചുവെന്നാണ് പ്രതീഷ് ചാക്കോയുടെ പേരിലുള്ള കേസ്. ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെയുള്ള ഹാജരാകല്‍. അഭിഭാഷകന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.