തിരുവനന്തപുരം:കെഎസ്ആര്‍ടിസിയിലെ രണ്ടരമാസത്തെ പെന്ഷന് കുടിശിക സെപ്റ്റംബര്‍ മുപ്പതിനകം കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി.അടുത്തമാസം മുതല്‍ ആദ്യ ആഴ്ച തന്നെ പെന്ഷന് നല്കുന്ന കാര്യം ധനമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ടരമാസക്കാലമായി പെന്ഷന് കിട്ടാതെ ദുരിതത്തിലായ പെന്‍ഷന്‍കാര്‍ സമരരംഗത്ത് ഇറങ്ങിയതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്. പണം കടം വാങ്ങി പെന്‍ഷനും ശമ്പളവും കൊടുക്കുന്ന രീതിക്ക് മാറ്റം വരുത്തുകയാണെന്നും ലോണുകള്‍ എല്ലാം ഒരുമിച്ചാക്കി 20 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വായ്പ തയ്യാറാവുകയാണെന്നും മന്ത്രി പറഞ്ഞു.സമരം പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു പെന്‍ഷന്‍കാരുടെ പ്രതികരണം. ബാങ്ക് വായ്പ ലഭിക്കുന്ന മുറയ്ക്ക് 850 പുതിയ ബസ്സുകള്‍ നിരത്തിലിറക്കാനും കോര്പ്പറേഷന് ആലോചിക്കുന്നുണ്ട്.
Kerala
കെഎസ്ആര്‍ടിസി പെന്ഷന് കുടിശിക കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി
Previous Articleഒരു കോടിയുടെ അസാധു നോട്ടുകൾ പിടിച്ചു