കണ്ണൂർ:നഴ്സ് സമരം നേരിടാന്‍ ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ നിയോഗിക്കണമെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍. അത്തരമൊരു നടപടി പല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജൂലൈ 20ന് നടക്കുന്ന ചര്‍ച്ചയില്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നാണ് പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.നഴ്സുമാരുടെ സംഘടനയായ യുഎന്‍എ യുമായി മുഖ്യമന്ത്രി അനുരഞ്ജന ചര്‍ച്ച വിളിച്ചതിനെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിൻമാറുകയുണ്ടായി. എന്നാല്‍ ഐഎന്‍എ നേതൃത്വം അനാവശ്യമായി നഴ്സുമാരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്യുന്നത്. നഴ്സുമാരുന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും അവ പരിഹരിക്കണമെന്നും എല്‍ഡിഎഫ് തന്നെ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുകയുണ്ടായി. ജൂലൈ 20ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് കരുതുന്നതെന്നും പി ജയരാജന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
Kerala
നഴ്സ് സമരം: കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ സിപിഎം
Previous Articleപോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്തു