പാലക്കാട്:കൊഴിഞ്ഞാമ്പാറയിൽ മദ്യം കഴിച്ച് അബോധാവസ്ഥയിലായ ഒരാൾ മരിച്ചു.വിവേകാനന്ദ നഗർ സ്വദേശി പി.കാർത്തികേയനാണ് മരിച്ചത്.പെരുമ്പാറച്ചുള്ള കാളിയപ്പന്റെ മകൻ ആനന്ദ്,മുത്ത് സ്വാമിയുടെ മകൻ ജഗജീഷ്,ഗോപാലപുരം താവളം അറുമുഖന്റെ മകൻ മുരുകൻ എന്നിവരാണ് ചികിത്സയിലുള്ളത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം.വ്യാഴാഴ്ച ഉച്ചയോടെ മേനോൻ പാറയിലെ വിദേശ മദ്യശാലയിൽ നിന്നും അര ലിറ്റർ മദ്യം വാങ്ങിയതായി ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.മറ്റൊരു സുഹൃത്താണ് മദ്യം എത്തിച്ചതെന്നാണ് ഇവരിലൊരാളുടെ മൊഴി.വീര്യം കൂട്ടുന്നതിനായി മദ്യത്തിൽ തിന്നർ കലർത്തിയതായും ഇവരുടെ മൊഴിയിൽ പറയുന്നു.ഇതാണ് മരണ കാരണമെന്നാണ് സൂചന.
Kerala
മദ്യം കഴിച്ച ഒരാൾ മരിച്ചു, മൂന്നുപേർ ആശുപത്രിയിൽ
Previous Articleവിഷവാതകം ശ്വസിച്ച് ഡൽഹിയിൽ നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു