Kerala

എലിവിഷം കഴിച്ചെന്നു സംശയം;മൂന്നു വിദ്യാർത്ഥിനികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

keralanews three students admitted in medical college
തിരുവനന്തപുരം: എലിവിഷം കഴിച്ചെന്ന സംശയത്താൽ മൂന്നു വിദ്യാർത്ഥിനികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അന്തിയൂർക്കോണം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ നിന്നാണ് ഇവരെ കൊണ്ടുവന്നത്.സ്കൂളിൽ വെച്ച് ഉച്ചഭക്ഷണത്തിനു ശേഷം ഛർദിൽ അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനികളെ മലയിൻകീഴ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു.അവിടെ നിന്നാണ് വിദ്യാർത്ഥിനികളെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിദ്യാർത്ഥിനികൾ അപകടനില തരണം ചെയ്തെങ്കിലും വിഷാംശമായതിനാൽ മണിക്കൂറുകൾ കഴിഞ്ഞു മാത്രമേ പൂർണ്ണമായ അവസ്ഥ അറിയാൻ കഴിയുകയുള്ളൂ.ഉച്ച സമയത്ത് ഭക്ഷണത്തോടൊപ്പം എലിവിഷം കഴിച്ചു എന്നാണ് അതിലൊരു വിദ്യാർത്ഥിനി പറഞ്ഞത്.
Previous ArticleNext Article