Kerala

ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് ആക്രമിക്കപ്പെട്ട നടി

keralanews no financial deals with dileep

കൊച്ചി:നടന്‍ ദിലീപുമായി തനിക്ക് യാതൊരു വസ്തു, പണം ഇടപാടുകളുമില്ലെന്ന് ആക്രമിക്കപ്പെട്ട നടി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.ഇത് അന്വേഷണോദ്യോഗസ്ഥര്‍ക്ക് അന്വേഷിച്ച് തൃപ്തിപ്പെട്ടാല്‍ മതി. അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറുമാണ്. പോലീസിനോട് ഒരാളുടെ പേര് പോലും താന്‍ പറഞ്ഞിട്ടില്ലെന്നും ചാനലില്‍ വന്നിരുന്ന് വിശദീകരിക്കാനുള്ള മാനസികാവസ്ഥയിലല്ലാത്തതുകൊണ്ടാണ് വീണ്ടും ഇത്തരമൊരു കുറിപ്പ്  പുറത്തിറക്കുന്നതെന്നും നടി പറഞ്ഞു.ഒരു കുറ്റവാളിയും രക്ഷപെടാൻ പാടില്ല.സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ താൻ പോസ്റ്റുചെയ്തതല്ലെന്നും നടി വ്യക്തമാക്കി.തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കില്‍ അതെത്രയും പെട്ടന്ന് പുറത്തു വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതും എത്രയും പെട്ടെന്ന് തെളിയട്ടെ-നടി കുറിപ്പില്‍ പറഞ്ഞു.

Previous ArticleNext Article