ന്യൂഡൽഹി:പ്ലാച്ചിമടയിൽ ഇനി കൊക്കകോള പ്ലാന്റ് തുറക്കില്ലെന്നു കമ്പനി സുപ്രീം കോടതിയെ അറിയിച്ചു.ഇതോടെ ജലചൂഷണത്തിനെതിരെ കേരളം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നിന് ശുഭ സമാപ്തി.കമ്പനിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച പെരുമാട്ടി ഗ്രാമപഞ്ചായത്ത് നടപടി ചോദ്യം ചെയ്യില്ലെന്നും കമ്പനി അറിയിച്ചു.ഇതോടെ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ പ്രസക്തി ഇല്ലാതായി.സുപ്രീംകോടതി നടപടി സ്വാഗതം ചെയ്യുന്നതായി പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമതി അറിയിച്ചു.
Kerala
പ്ലാച്ചിമട പ്ലാന്റ് ഇനി തുറക്കില്ലെന്നു കൊക്കക്കോള
Previous Articleമൂന്നാർ കയ്യേറ്റം:കർശന നടപടികൾ തുടർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി