Kerala

പയ്യന്നൂരിൽ ബി.ജെ.പി-സി.പി.എം സംഘർഷം

keralanews conflict between bjp cpm in payyannur

പയ്യന്നൂർ:പയ്യന്നൂർ,രാമന്തളി പ്രദേശങ്ങളിൽ ബി.ജെ.പി-സി.പി.എം സംഘർഷം.ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ രാമന്തളി കക്കംപാറയിലാണ് ബോംബേറുണ്ടായത്.ബൈക്കിൽ വരികയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കാണ് പരിക്കേറ്റത്.സി.വി ധനരാജിന്റെ രക്തസാക്ഷി ദിനാചരണവും അനുസ്മരണവും ചൊവ്വാഴ്ച നടന്നിരുന്നു.ഈ പരിപാടിക്ക് വരികയായിരുന്ന പ്രവർത്തകർക്ക് നേരെ  കക്കംപാറയിൽ ആർ.എസ്.എസ് പ്രവർത്തകർ ബോംബെറിയുകയായിരുന്നുവെന്നു സി.പി.എം പ്രവർത്തകർ പറഞ്ഞു.നാലു സ്റ്റീൽ ബോംബുകൾ എറിഞ്ഞതായാണ് പോലീസ് പറഞ്ഞത്.ഇതേ തുടർന്നാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.മുകുന്ദ ആശുപത്രിക്കു സമീപത്തുള്ള ആർ.എസ്.എസ് കാര്യാലയവും അടുത്ത് തന്നെയുള്ള ബി.ജെ.പി ഓഫീസും തകർത്തു.ആർ.എസ്.എസ്  കാര്യാലയത്തിന് ബോംബെറിഞ്ഞ ശേഷം തീയിടുകയായിരുന്നു.ഓഫീസിന്റെ ഉൾവശം പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.മുറ്റത്തുണ്ടായിരുന്ന ബൈക്കും കത്തിച്ചു.തൊട്ടടുത്ത് തന്നെയുള്ള ബി.ജെ.പി ഓഫീസിൽ പ്രവർത്തിക്കുന്ന മാരാർജി മന്ദിരത്തിന്റെ വാതിലുകളും ജനലുകളും തകർത്തു.ആർ.എസ്.എസ് കാര്യവാഹക് കാരയിലെ രാജേഷിന്റെ വീടിനു നേരെയും ആക്രമണം നടന്നു.രാജേഷിന്റെ വാഹനങ്ങൾക്കും തീയിട്ടു.ഒരു ട്രാവലർ പൂർണ്ണമായും കത്തി നശിച്ചു.ഏച്ചിലാംവയലിലും ഒരു വീടിനു തീയിട്ടു.ഇവിടെ തീയണക്കാനായി എത്തിയ അഗ്നിരക്ഷാസേനയുടെ വാഹനങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും പറയുന്നു.എട്ടിക്കുളത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.പി ജനാർദ്ദനന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി.സി.പി.എം പ്രവർത്തകൻ പ്രസാദ്,കോറോം നോർത്തിലെ ബി.ജെ.പി പ്രവർത്തകൻ പനക്കൽ ബാലകൃഷ്ണൻ എന്നിവരുടെ വീടിനു നേരെയും ആക്രമണം ഉണ്ടായി.കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ മേഖലകളിൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

Previous ArticleNext Article