India

അക്കൗണ്ടിൽ പണമില്ലെങ്കിൽ പിഴ;എസ്ബിഐ ഇടപാടുകാർക്ക് കനത്ത തിരിച്ചടി

keralanews sbi to charge penalty for breach of minimum balance

മുംബൈ:സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസില്ലെങ്കിൽ ഈടാക്കുന്ന പിഴ സംബന്ധിച്ച് എസ്‌ബിഐ വിശദമായ കണക്കുകൾ പ്രസിദ്ധീകരിച്ചു.ഓരോ അക്കൗണ്ടുകളിലും നിലനിർത്തേണ്ട മിനിമം ബാലൻസ് സംബന്ധിച്ച് നേരത്തെ റിസേർവ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളതാണ്.50 രൂപ മുതൽ 100 രൂപ വരെയാണ് പിഴ ഈടാക്കുക.ഇതിനൊപ്പം നികുതിയും ചേരുമ്പോൾ തുക കൂടും.മെട്രോ.നഗര,അർദ്ധനഗര,ഗ്രാമ മേഖലകളിൽ പിഴ സംഖ്യകളിൽ മാറ്റം വരും.മെട്രോ നഗരങ്ങളിൽ 5000 രൂപയാണ്  ബാലൻസ് വെക്കേണ്ടത്.നഗരങ്ങളിൽ 3000 രൂപയും അർദ്ധനഗരങ്ങളിൽ 2000 രൂപയും ബാലൻസ് വേണം.ഗ്രാമങ്ങളിൽ ഇത് 1000 രൂപയാണ്.ബാലൻസ് തുകയിൽ വരുന്ന കുറവിനനുസരിച്ച് പിഴസംഖ്യയിലും മാറ്റം വരും.പിഴ സംബന്ധിച്ച വ്യക്തമായ പട്ടിക എസ്.ബി.ഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മെട്രോ നഗരങ്ങളിൽ എ.ടി.എം ൽ നിന്നും സൗജന്യമായി എട്ടു തവണ പണം പിൻവലിക്കാം.നഗരങ്ങളിൽ ഇത് പത്തു തവണയും.ഈ പരിധി ലംഘിച്ചാൽ ഓരോ ഇടപാടുകൾക്കും 20 രൂപ പിഴയും നികുതിയും ഈടാക്കും.

Previous ArticleNext Article