തിരുവനന്തപുരം:ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്ന് കോഴിക്കച്ചവടക്കാര്‍ സമരം പിന്‍വലിച്ചു. കോഴി കിലോ 87 രൂപയ്ക്ക് വില്‍ക്കും. ഡ്രസ്സ് ചെയ്ത കോഴിയിറച്ചിക്ക് കിലോക്ക് 158 രൂപ ഈടാക്കും.ഇത് സ്ഥിരമായി നിലനിൽക്കുന്ന വിലയല്ല.കമ്പോള വിലയിൽ മാറ്റം വരും.ജി.എസ്.ടി നിലവിൽ വന്നപ്പോൾ കോഴിക്കുണ്ടായിരുന്ന 14.5 ശതമാനം വാറ്റ് ഒഴിവാക്കിയിരുന്നു.ആയതിനാൽ ജി.എസ്.ടി നടപ്പാക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ ജൂൺ മുപ്പത്തിലെ വിലനിലവാരമായ 102 രൂപയിൽ നിന്നും വാറ്റു നികുതി കുറച്ച് 87 രൂപയ്ക്കു കോഴിവിൽക്കണമെന്നായിരുന്നു സർക്കാർ ആവശ്യം.ചർച്ചക്കൊടുവിൽ ഈ ആവശ്യങ്ങൾ സമരക്കാർ അംഗീകരിക്കുകയായിരുന്നു.
Kerala
കോഴിക്കച്ചവടക്കാരുടെ സമരം ഒത്തുതീർപ്പായി
Previous Articleദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയില്ല