
പയ്യന്നൂർ:സ്കൂൾ കോംപ്‌ണ്ടിൽ കയറിയ കാട്ടുപന്നിയുടെ കുത്തേറ്റ് മൂന്നു വിദ്യാർത്ഥികൾക്കും ഹെഡ്മാസ്റ്ററടക്കം മൂന്നു അധ്യാപകർക്കും പരിക്ക്.ഇന്ന് രാവിലെ ഒമ്പതുമണിയോടെ കരിവെള്ളൂർ എ.വി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.കാട്ടുപന്നിയുടെ കുത്തേറ്റ ഹെഡ്മാസ്റ്റർ രാമന്തളിയിലെ നാരായണൻ(55),അധ്യാപകരായ വെള്ളൂരിലെ പവിത്രൻ(50),കരിവെളളൂരിലെ ഫാൽഗുണൻ(52),ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ അക്ഷയ,അതുല്യ,ആര്യ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ പയ്യന്നൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈ ഭാഗത്ത് ആദ്യമായിട്ടാണ് കാട്ടുപന്നി എത്തുന്നത്.പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.