
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പോലിസിന് ലഭിച്ചു.സമീപത്തെ കടയുടെ സി.സി.ടി.വി യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.ഇതുമായി ബന്ധപ്പെട്ടു കാവ്യയെ പോലീസ് ഉടൻതന്നെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.പൾസർ സുനി ജയിലിൽ നിന്നും ദിലീപിനെഴുതിയ കത്തിൽ കാക്കനാട്ടെ ഒരു സ്ഥാപനത്തെ പറ്റി പരാമർശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യയിൽ പരിശോധന നടത്തിയിരുന്നു.