Kerala

സർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരികൾ;കോഴികളെ തമിഴ്‌നാട്ടിലേക്ക് കടത്തുന്നു

keralanews chicken cross over to tamilnadu

പാലക്കാട്:കോഴിയിറച്ചി കിലോയ്ക്ക് 87 രൂപയ്ക്ക് വിൽക്കണമെന്ന സർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന വ്യാപാരികൾ കോഴികളെ തമിഴ്‌നാട്ടിലേക്ക് കടത്തുന്നു.തിങ്കളാഴ്ച മുതൽ കോഴി വ്യാപാരികൾ കടകളടച്ച് സമരം ആരംഭിച്ചതോടെയാണ് കോഴികളെ തമിഴ്‌നാട്ടിലേക്ക് കടത്തുന്നത്.നിലവിലുള്ള മൊത്തം കോഴികളെയും തമിഴ്‌നാട്ടിൽ വിൽക്കാനാണ് വ്യാപാരികളുടെ തീരുമാനം.87 രൂപയ്ക്കു വിൽപ്പന നടത്താനാകില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോഴിവ്യാപാരികൾ.ഇന്നലെ രാത്രിമുതലാണ് തൃശൂർ,പാലക്കാട് ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിലെ പൊള്ളാച്ചി,നാമക്കൽ എന്നിവിടങ്ങളിലേക്ക് കോഴികളെ കൊണ്ടുപോയത്.തമിഴ്‌നാട്ടിലെ ഫാമുകളിൽ ഉത്പാദനം കുറഞ്ഞതോടെയാണ് കേരളത്തിൽ നിന്നുള്ള കോഴികൾക്ക് അവിടെ ഡിമാൻഡ് കൂടിയത്.കേരളത്തിൽ നിന്നും കൊണ്ടുവരുന്ന കോഴികൾ കിലോയ്ക്ക് 110 രൂപ വരെ നൽകിയാണ് തമിഴ്‌നാട്ടിലെ വ്യാപാരികൾ വാങ്ങുന്നത്.കിലോയ്ക്ക് 150-170 രൂപയ്ക്കാണ് തമിഴ്‌നാട്ടിൽ ചില്ലറവിൽപ്പന നടക്കുന്നത്. കേരളത്തിൽ ഉല്പാദന ചെലവ് കൂടിയെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ 85 രൂപയാണ് ഉല്പാദന ചെലവ്.അതിനാൽ 87 രൂപയ്ക്കു വിൽപ്പന സാധിക്കില്ലെന്നും അടിസ്ഥാനവില 100 രൂപയെങ്കിലും ആക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Previous ArticleNext Article