Kerala

കണ്ണൂർ കോർപറേഷൻ പരിധിയിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കും

keralanews all encroachments in the kannur corporation limit will be evicted

കണ്ണൂർ:കോർപറേഷൻ പരിധിയിലെ അ‍നധികൃത കയ്യേറ്റങ്ങൾക്കെതിരെ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടൽ. ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും പൊതുജനാരോഗ്യത്തിനും ബുദ്ധിമുട്ടാകും വിധത്തിലുള്ള ‍എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാനാണ് ഡിസാസ്റ്റർ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.ഇതുവരെയായി 100ൽ അധികം അനധികൃത സ്ഥാപനങ്ങൾ ഒഴിപ്പിച്ചു. 3‍20 ഓളം അനധികൃത സ്ഥാപനങ്ങൾ കോർപറേഷൻ പരിധിയിലുണ്ടെന്നാണ് കണക്ക്.അനധികൃത സ്ഥാപനങ്ങളിലെ വസ്തുക്കൾ ഏറ്റെടുക്കുകയാണ് പതിവെങ്കിലും മാനുഷികപരിഗണന വച്ച് ഇവ വിട്ടുകൊടുക്കാനാണ് തീരുമാനം.റോഡിലേക്കു തള്ളി നിൽക്കും വിധത്തിലുള്ള സ്ഥാപനങ്ങളുടെ ബോർഡുകളും നീക്കാൻ നിർദേശമുണ്ട്.ചെറിയ സ്റ്റാളിനെന്ന പേരിൽ അംഗീകാരം നേടി പഴം, പച്ചക്കറി, സ്റ്റേഷനി അടക്കം വിൽപന നടത്തും വിധത്തിൽ പിന്നീട് സ്റ്റാളുകൾ വിപുലപ്പെടുത്തുകയാണ് പതിവ്. പ്രത്യക്ഷത്തിൽ സ്ഥാപനത്തിന് അംഗീകാരമുണ്ടെങ്കിലും ഇതിന്റെ ചുവട് പിടിച്ചാണ് ഇത്തരത്തിൽ വിപുലമായി കച്ചവടം നടത്തുന്നത്.അംഗീകാരമില്ലാതെ തട്ടുകട‍കൾ കൂണുകൾ പോലെയാണ്  നഗരത്തിൽ പ്രവർത്തിക്കുന്നത്. അംഗീകാരമുള്ള തട്ടുകടകൾക്കും ഇത്തരം തട്ടുകടകൾ ഭീഷണിയാണ്.തട്ടിക്കൂട്ടിയുണ്ടാക്കുന്ന തട്ടുകടകളാകട്ടെ പ്രവർത്തിക്കുന്നത് തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലും.പലവിധ രോഗങ്ങൾക്കും ഇത്തരം തട്ടുകടകൾ കാരണമാകുന്നു.കോർപറേഷൻ ആരോഗ്യവകുപ്പ് നേതൃത്വത്തിലാണ് തട്ടുകടകൾ ഒഴിപ്പിക്കുന്നത്.ഒരുമാസം കൊണ്ട് ഘട്ടംഘട്ടമായി അനധികൃത കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കാനാണ് ശ്രമം.

Previous ArticleNext Article