Kerala

മൃതദേഹം നാട്ടിലെത്തിക്കാൻ മുൻ‌കൂർ അനുമതി വേണമെന്ന ഉത്തരവ്,പ്രവാസ ലോകത്ത് വ്യാപക പ്രതിഷേധം

keralanews need prior permission to bring dead body to home town from gulf countries

ദുബായ്:പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുൻപേ അനുമതി വേണമെന്ന ഉത്തരവിൽ ഗൾഫിലെങ്ങും വ്യാപക പ്രതിഷേധം.കരിപ്പൂർ വിമാനത്താവളത്തിലെ ഹെൽത്ത് ഓഫീസർ വിമാന കമ്പനികൾ വഴി കഴിഞ്ഞ ദിവസം ഷാർജ വിമാനത്താവളത്തിലേക്ക് അയച്ച ഉത്തരവ് ആശയകുഴപ്പത്തോടൊപ്പം വലിയ പ്രതിഷേധവുമാണ് പ്രവാസികൾക്കിടയിലുണ്ടാക്കിയിരിക്കുന്നത്. വിവാദ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു കഴിഞ്ഞു.കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും മൃതദേഹങ്ങൾ സ്വീകരിക്കാൻ ഷാർജയിൽ നിന്നുള്ള കാർഗോ വിമാനങ്ങൾ മടിക്കുകയാണ്.2005 ലെ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ് ഈ നിബന്ധന പുറപ്പെടുവിച്ചതെന്നു കരിപ്പൂരിലെ ഡെപ്യൂട്ടി ഹെൽത്ത് ഓഫീസർ ജലാലുദീന്റെ വിശദീകരണം.വ്യാഴാഴ്ച രാത്രി ഷാർജയ്ക്കടുത്ത് ദൈദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ ഷാർജ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലെത്തിയപ്പോൾ കരിപ്പൂരിൽ നിന്നും ഇ മെയിലിൽ  എത്തിയ നിർദേശം ചൂണ്ടിക്കാട്ടി മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.പിന്നീട സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി ഇടപെട്ടു മണിക്കൂറുകളോളം സമയമെടുത്തു അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മൃതദേഹം നാട്ടിലേക്കയക്കുകയായിരുന്നു.മൃതദേഹം കൊണ്ടുപോകാനുള്ള വിമാന ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ യു.എ.ഇ യിലെ എംബാമിങ് കേന്ദ്രങ്ങളിൽ നിന്നും എംബാം സർട്ടിഫിക്കറ്റ് ലഭിക്കു.അപ്പോൾ എങ്ങനെ ഇത് 48 മണിക്കൂർ മുൻപ് നാട്ടിലെ വിമാനത്താവളത്തിൽ ഹാജരാക്കാൻ കഴിയുമെന്ന് സാമൂഹിക പ്രവർത്തകർ ചോദിക്കുന്നു.എംബാം ചെയ്ത മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന പരമാവധി സമയം 48 മണിക്കൂറാണ്.അതുകൊണ്ടു തന്നെ പുതിയ ഉത്തരവ് പിൻവലിച്ച് അക്കാര്യം വിമാന കമ്പനികളെ  അറിയിച്ച് ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു.

Previous ArticleNext Article