Kerala

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചി മറൈൻ ഡ്രൈവിൽ ട്രാന്സ്ജെന്ഡേഴ്സ് മാർച്ച്

keralanews transgenders march in kochi

കൊച്ചി:കൊച്ചിയിൽ ട്രാന്സ്ജെന്ഡേഴ്സിന് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു ട്രാന്സ്ജെന്ഡേഴ്സ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുന്നു.ആക്രമണം നടത്തിയ സെൻട്രൽ സി.ഐ അനന്തലാൽ ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മാർച്ച്.നടപടിയുണ്ടാകും വരെ പ്രതിഷേധം വിവിധ രീതികളിൽ തുടരുമെന്ന് ട്രാന്സ്ജെന്ഡേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.വരും ദിവസങ്ങളിൽ സെക്രട്ടറിയേറ്റിനു മുൻപിലേക്കും സമരം   വ്യാപിപ്പിക്കും.കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തുമണിയോടെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തു വെച്ച് ഇവരിൽ ഒരാളുടെ പേഴ്സ് തട്ടിപ്പറിച്ചു ബൈക്കിൽ രക്ഷപ്പെടുകയായിരുന്ന യുവാക്കളെ  തടഞ്ഞു വെച്ച്  പോലീസിൽ ഏല്പിച്ചപ്പോൾ പരാതിക്കാരായ ട്രാന്സ്ജെന്ഡേഴ്സിനെ സി.ഐ അനന്തലാലിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു .വിവരം ചോദിച്ചറിയുക പോലും ചെയ്യാതെ പോലീസ് ഇവരുടെ നേരെ കയ്യേറ്റത്തിന് മുതിരുകയായിരുന്നു.ഇതിനെതിരെയാണ് പ്രതിഷേധം.

Previous ArticleNext Article