Sports

ഏഷ്യന്‍ അത്‌ലറ്റിക്ക്‌ ചാമ്പ്യന്‍ഷിപ്പ്; രണ്ടാം ദിനം ഇന്ത്യയുടെ മെഡല്‍കൊയ്ത്ത്

keralanews asian athletics meet india won 7medals in the second day

ഭുവനേശ്വർ:ഏഷ്യന്‍ അത്‌ലറ്റിക്ക്‌ ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം ദിനം ഇന്ത്യയുടെ മെഡല്‍കൊയ്ത്ത്. ട്രാക്കില്‍ നാല് ഇനങ്ങളില്‍ നിന്ന് 4 സ്വര്‍ണമടക്കം 7 മെഡലുകളാണ് ഇന്ത്യ കൊയ്തത്. പുരുഷ വിഭാഗം ഷോട്ട് പുട്ടില്‍ തജീന്ദര്‍ പാല്‍ സിങ് തൂര്‍ ഇന്ത്യക്ക് വേണ്ടി വെള്ളി നേടി.വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി നിര്‍മല സ്വര്‍‍ണവേട്ടക്ക് തുടക്കമിട്ടു. പൂവ്വമ്മയെ പിന്തള്ളി മലയാളിതാരം ജിസ്ന തന്‍റെ ആദ്യ സീനിയര്‍ മത്സരത്തില്‍ വെങ്കലം നേടി.‌ പിന്നാലെ പുരുഷവിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടി. മലയാളിയായ അനസ് സ്വര്‍ണവും ആരോഗ്യരാജീവ് വെള്ളിയും നേടി. 42 വര്‍ഷത്തിന് ശേഷമാണ് ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്.പിന്നാലെ 1500 ല്‍ പുരുഷ വനിത വിഭാഗങ്ങളിലും സ്വര്‍ണം നേടി ഇന്ത്യ ട്രാക്കിലെ കരുത്ത് ഒരിക്കല്‍കൂടി തെളിയിച്ചു. പിയു ചിത്രയും അജയ് കുമാര്‍ സരോജുമാണ് ഇന്ത്യക്ക് സ്വര്‍ണതിളക്കം സമ്മാനിച്ചത്. വനിതകളുടെ 100 മീറ്ററില്‍ ദ്യുതി ചന്ദ് വെങ്കലവും നേടിയതോടെ ട്രാക്കില്‍ നിന്ന് മാത്രമുള്ള മെഡല്‍ നേട്ടം 8 ആയി. ഇതിനുപുറമെ പുരുഷ വിഭാഗം ഷോട്ട് പുട്ടില്‍ ഇന്ത്യന്‍ താരം തജീന്ദര്‍ പാല്‍ സിങ് തൂര്‍ വെള്ളിയും നേടി.

Previous ArticleNext Article