കണ്ണൂര്‍: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പ്രതിയായ കേസ് ഒത്തു തീര്ക്കാര് ശ്രമിച്ച കെ സുധാകരനെതിരെ വിദ്യാര്‍ഥി പ്രതിഷേധം. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കെ സുധാകരന്റെ കോലം കത്തിച്ചു. തളാപ്പില്നിന്ന് പ്രകടനമായെത്തിയ വിദ്യാര്‍ഥികള്‍ കാല്‍ടെക്സ് ചുറ്റി പഴയ സ്റ്റാന്‍ഡിലെത്തിയാണ് കോലം കത്തിച്ചത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം നിതീഷ് നാരായണന് ഉദ്ഘാടനം ചെയ്തു. എ പി അന്‍വീര്‍ അധ്യക്ഷനായി. പി എം അഖില്‍, സി പി ഷിജു, പി എ കിരണ്‍ എന്നിവര്‍ സംസാരിച്ചു.
Kerala
കെ സുധാകരന്റെ കോലം കത്തിച്ചു.
Previous Articleകണ്ണൂരില്‍ ആഗസ്തില്‍ 1200 പേരുടെ കളരിപ്പയറ്റ് പ്രദര്‍ശനം