കൊച്ചി:മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഉത്തരവിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.എല്ലാം ശരിയാക്കാൻ ഇനി ആരു വരുമെന്നും രാഷ്ട്രീയ ഇച്ഛാശക്തിയും അർജവവുമാണ് സർക്കാർ കാണിക്കേണ്ടതെന്നും ഹൈക്കോടതി.മൂന്നാറിലെ ലൗഡെയ്ല്‍ കേസുമായി ബന്ധപ്പെട്ടുള്ള വിധിയിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.ലൗഡെയ്ല്‍ റിസോര്‍ട്ട് വില്ലേജ് ഓഫീസ് ആക്കാനുള്ള ദേവികളും സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടാരാമന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി റിസോര്‍ട്ട് പൊതു പൊതു താല്‍പര്യത്തിന് ഉപയോഗിക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാന്‍ അധികാരമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് ജനവിരുദ്ധമാവുമെന്നും കോടതി പറഞ്ഞു.എല്ലാം ശരിയാക്കും എന്ന് പറഞ്ഞാണ് സർക്കാർ അധികാരത്തിലേറിയത്.പക്ഷെ എല്ലാം ശരിയാക്കാൻ ഇനി ആര് വരും എന്നാണ് കരുതേണ്ടത്.നടപടിയെടുക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയും അർജവവുമാണ് സർക്കാർ കാണിക്കേണ്ടത്.എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമായി ഒടുങ്ങരുത്.ഒന്നും നടക്കില്ലെന്നു തോന്നുന്നത് പൊതു താല്പര്യത്തിനു വിരുദ്ധമാണെന്നും ഉത്തരവിന്റെ അവസാനഭാഗത്തുണ്ട്.
Kerala
മൂന്നാർ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
Previous Articleമദ്യശാലകൾക്കു മുൻപിലെ ക്യു ഒഴിവാക്കി സൗകര്യമൊരുക്കണം