Kerala

ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിൽ അന്താരാഷ്ട്ര സമ്മേളനം നാളെ ആരംഭിക്കും

keralanews international conferance in vimaljyothi engineering college

കണ്ണൂർ:ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ വകുപ്പ് ‘ഇന്റലിജന്റ് കമ്പ്യൂട്ടിങ് ഫോർ സ്മാർട്ട് വേൾഡ്’ എന്ന വിഷയത്തിൽ നടത്തുന്ന   അന്താരാഷ്ട്ര സമ്മേളനം നാളെ ആരംഭിക്കും.ആറ്,ഏഴ് തീയ്യതികളിലായാണ് സമ്മേളനം നടക്കുക.എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ സർവകലാശാല വൈസ് ചാൻസിലർ ഡോ.കുഞ്ചറിയ.പി.ഐസക് ഉൽഘാടനം ചെയ്യും.പത്തിലേറെ രാജ്യങ്ങളിൽ നിന്നായി മുന്നൂറു പ്രബന്ധങ്ങൾ കോൺഫെറൻസിൽ അവതരിപ്പിക്കും.ഐ.എസ്.ആർ.ഓ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ക്രയോജനിക് സാങ്കേതികവിദ്യ,കാലാവസ്ഥ പ്രവചന രംഗത്തെ ആധുനിക പ്രവണതകൾ,കേന്ദ്രീകൃത ആരോഗ്യപരിപാലന രംഗത്തെ നവീന രീതികൾ എന്നീ വിഷയങ്ങൾ അവതരിപ്പിക്കും.സ്പെയിനിൽ നിന്നുമുള്ള എൻജിനീയർമാരായ ഡോ.ഡാനിയൽ കോൾ വിതാൻ,ഡോ.കൊന്നിഞ്ചോ,സിംഗപ്പൂർ നാഷണൽ സർവകലാശാല  പ്രൊഫസർ ഡോ.ലിം സൂ വാങ്,ശ്രീലങ്കയിലെ മരുത്വ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡോ.സിസിൽ കുമാരവടു,ഡൽഹി ഐ.ഐ.ടി പ്രൊഫസർ ഡോ.എം.വീരാചാരി തുടങ്ങിയവർ പ്രഭാഷണം നടത്തും.

Previous ArticleNext Article