Kerala

വായ്‌പ്പാ കുടിശ്ശിക തുക സ്വന്തം അക്കൗണ്ടിൽ അടപ്പിച്ച റവന്യൂ റിക്കവറി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

keralanews revenue recovery inspector suspended

കാഞ്ഞങ്ങാട്:വിദ്യാഭ്യാസ വായ്‌പ്പാ കുടിശ്ശിക സ്വന്തം അക്കൗണ്ടിൽ അടപ്പിച്ച റെവന്യൂ റിക്കവറി ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു.പുല്ലൂർ സ്വദേശി ഉഷ രാജന്റെ പരാതിയിന്മേൽ ഹൊസ്ദുർഗ് താലൂക്ക് ഓഫീസിലെ ഷാജിയെയാണ് കളക്ടർ കെ.ജീവൻബാബു സസ്‌പെൻഡ് ചെയ്തത്.ഉഷാ രാജന്റെ മകൾ ബാങ്കിൽനിന്നെടുത്ത വിദ്യാഭ്യാസ വായ്‌പ്പാ കൃത്യമായി തിരിച്ചടക്കാത്തതിനാൽ കുടിശ്ശിക ആയി.40,000 രൂപയാണ് അടക്കേണ്ടിയിരുന്നത്.ഇതിനെ തുടർന്ന് റെവന്യൂ റിക്കവറി നോട്ടീസ് നൽകിയിരുന്നു.രണ്ടു തവണയായി ഈ തുക ബാങ്കിലടച്ചുവെന്നും എന്നാൽ ബാങ്കിൽ ഈ തുക എത്തിയില്ലെന്നും കാണിച്ച് ഉഷ കളക്ടർക്കു പരാതി നൽകിയിരുന്നു.ഇതിൽ ഹൊസ്ദുർഗ് തഹസിൽദാർ അന്വേഷണം നടത്തി.ആദ്യ ഗഡുവായ 20,000 രൂപ ഷാജിയുടെ സ്വന്തം അക്കൗണ്ടിലേക്കു അടപ്പിച്ചു.രണ്ടാമത്തെ ഗഡു നേരിട്ട് വാങ്ങുകയും ചെയ്തു.കളക്ടർക്ക് പരാതി നൽകിയപ്പോൾ 40,000 രൂപ ഉഷാരാജന് തിരിച്ചു നൽകി.എന്നാൽ ഔദ്യോഗികകൃത്യനിർവഹണലംഘനം ചൂണ്ടിക്കാട്ടി കളക്ടർ സസ്പെൻഷനു ഉത്തരവിടുകയായിരുന്നു.

Previous ArticleNext Article