കോഴിക്കോട്:ചെമ്പനോടയില്‍ കര്ഷകന് വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സിലേഷ് തോമസിനെ പിന്തുണച്ച് കൂടുതല്‍ പ്രചരണ പ്രവര്‍ത്തനങ്ങളുമായി റവന്യു ജീവനക്കാര്‍. അഞ്ചാം തീയതി അവധി എടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ജീവനക്കാര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച പ്രചരണത്തിന് പിന്നാലെ ഒരു ദിവസത്തെ വേതനം സിലീഷിന്റെ പേരില്‍ ജയിലേക്ക് മണിയോഡര്‍ അയക്കാനാണ് ഒരു വിഭാഗം ജീവനക്കാരുടെ തീരുമാനം. ഇത് ആരംഭിക്കുകയും ചെയ്തു.മുഖ്യധാര ട്രേഡ് യൂണിയനുകള്‍ ഈ നീക്കത്തെ പരസ്യമായി പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. അതിവൈകാരികമായി പ്രതികരിക്കരുതെന്ന നിലപാടാണ് എന്‍ജിഒ യൂണിയന്, ജോയിന്റ് കൌണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ക്കുള്ളത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്റില്‍ കഴിയുകയും ചെയ്യുന്ന സിലീഷ് തോമസ് നിരപരാധിയാണെന്നാണ് ജീവനക്കാരുടെ വാദം.ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായ രീതിയില്‍ സിലീഷിനെ പിന്തുണച്ച് പ്രചരണം നടക്കുന്നുണ്ട്.
Kerala
അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റിനെ പിന്തുണച്ച് റവന്യു ജീവനക്കാര്‍
Previous Articleനടിയെ ആക്രമിച്ച കേസിൽ സുപ്രധാന തെളിവുകൾ ജയിലിൽ നിന്നും ലഭിച്ചു