Kerala

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ ഒരാഴ്ചക്കകം പൂട്ടണമെന്ന് സർക്കാർ

keralanews unrecognized schools should be locked up within a week

കണ്ണൂർ:സംസ്ഥാനത്ത് അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഒരാഴ്ചക്കകം പൂട്ടണമെന്ന് സ്കൂൾ മാനേജ്‌മെന്റുകൾക്ക് ഉപവിദ്യാഭ്യാസ ഓഫീസർ ഉത്തരവ് നൽകി.സ്കൂളുകൾ പൂട്ടി വിവരം ഓഫീസിനെ അറിയിക്കണം.ഏതെങ്കിലും അംഗീകാരം ഉണ്ടെങ്കിൽ ഏഴു ദിവസത്തിനകം ഇക്കാര്യം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.ഇത്തരം സ്കൂളുകളിലെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലോ അംഗീകാരമുള്ള മറ്റു സ്കൂളുകളിലേക്കോ മാറ്റി ചേർക്കണം.കുട്ടികൾക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു സ്കൂൾ മാനേജ്‌മന്റ് ഉത്തരവാദിയായിരിക്കും. അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടുന്നതിലൂടെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുകയും അധ്യാപക തസ്തികകൾ വർധിക്കുകയും ചെയ്യും.ഇതോടെ സംരക്ഷിത അധ്യാപകർക്ക് ഈ തസ്തികകളിൽ ചേരാൻ പറ്റും.നല്ലരീതിയിൽ നടത്തിവരുന്ന സ്കൂളുകൾ അംഗീകാരമില്ലാത്തതിന്റെ പേരിൽ പൂട്ടിക്കുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു സ്വകാര്യ മാനേജ്മെന്റുകളുടെ സംഘടനാ പ്രസിഡണ്ട് രാമദാസ് കതിരൂർ പറഞ്ഞു.

Previous ArticleNext Article