India, News

ജമ്മുവിലെ ബസ്സ്റ്റാന്‍റില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ ഒൻപതാംക്ലാസ്സുകാരൻ

keralanews 9th standard student behind the grenade attack in jammu busstand

ശ്രീനഗർ:ജമ്മുവിലെ ബസ്സ്റ്റാന്‍റില്‍ രണ്ടു പേരുടെ മരണത്തിനും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ ഒൻപതാം ക്ലാസ്സുകാരൻ.ഭക്ഷണപാത്രത്തിലാണ് ഗ്രനേഡ് കൊണ്ടുവന്നതെന്നും തെളിഞ്ഞു.സംഭവസ്ഥലത്ത് കാറില്‍ എത്തിയ കുട്ടി ബസ്സില്‍ ഭക്ഷണപാത്രം വച്ച്‌ തിരികെ വരികയായിരുന്നു. ഇയാള്‍ ഒരു കാറിലാണ് എത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ഡ്രൈവറെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ നിന്നുമാണ് 15 വയസ്സുകാരനെ പോലീസ് കൂട്ടിക്കൊണ്ടുപോയത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാളാണ് ബോംബ് നിര്‍മ്മിച്ചതെന്ന് തെളിഞ്ഞത്.യൂട്യൂബില്‍ നിന്നുമാണ് ഗ്രനൈഡ് എങ്ങിനെ നിര്‍മ്മിക്കുമെന്നും ഉപയോഗിക്കുമെന്നും കണ്ടെത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ ഇന്നലെ മരിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ ആണെന്നും ഇതിന്റെ നേതാവ് ഫറൂഖ് അഹമ്മദ് ഭട്ടാണ് ആക്രമണത്തിന് കുട്ടിയെ നിയോഗിച്ചതെന്നും ജമ്മുകശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വ്യക്തമാക്കി.

Previous ArticleNext Article