ലാഗോസ് (നൈജീരിയ) ∙ അടുത്ത വർഷം വടക്കു കിഴക്കൻ നൈജീരിയയിൽ 80,000 കുട്ടികൾ പട്ടിണിയും പോഷകാഹാരത്തിന്റെയും കുറവ് മൂലം മരിക്കാനിടയുണ്ടെന്നു ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സംഘടനയുടെ മുന്നറിയിപ്പ്.പട്ടിണി മൂലം വടക്കു-കിഴക്കൻ നൈജീരിയയിൽ 80,000 കുട്ടികൾ മരിക്കാനിടയുണ്ടെന്നാണ് യൂനിസെഫിന്റെ മുന്നറിയിപ്പ്.
ബൊക്കോ ഹറാം ഭീകരരുടെ വളർച്ച രാജ്യത്തു വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.ഇതൊരു വാൻ ദുരന്തത്തിൽ കലാശിച്ചേക്കാം എന്നാണ് യൂനിസെഫ് അഭിപ്രായപ്പെടുന്നത്.
നാലുലക്ഷം കുട്ടികൾ പട്ടിണിയുടെ പിടിയിൽ അകപ്പെടും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ അന്റോനി ലേക്ക് പറഞ്ഞു. ബോർനോ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശത്തും സഹായം എത്തിക്കാൻ പറ്റുന്നില്ല.ഈ നില തുടരുകയാണെങ്കിൽ ഓരോ അഞ്ച് കുട്ടികളിൽ നിന്നും ഒരു കുട്ടി എന്ന നിലയിൽ മരിക്കാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.