Kerala, News

സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ കൂടി അനുവദിച്ചു

keralanews 79 additional batches temporarily allotted to plus one in the state

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ കൂടി അനുവദിച്ചു.അർഹരായ വിദ്യാർത്ഥികൾക്ക് ഇഷ്ടബാച്ചുകളിൽ പ്രവേശനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.കോമേഴ്‌സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. 20 സയൻസ് ബാച്ചുകളും അനുവദിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് 20 സയൻസ് ബാച്ചുകൾ അനുവദിച്ചത്. മിടുക്കരായ നിരവധി വിദ്യാർത്ഥികൾക്ക് നിസാര മാർക്ക് വ്യത്യാസത്തിന്റെ പേരിൽ സയൻസ് ബാച്ചുകളിൽ പ്രവേശനം നഷ്ടമായിരുന്നു.താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുത്തതിന് ശേഷം സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് വിശദമായി പരിശോധിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. എല്ലാം പരിശോധിച്ചാണ് 79 അധിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.താത്കാലിക ബാച്ചുകൾ അനുവദിച്ച പശ്ചാത്തലത്തിൽ നിലവിലുള്ള വേക്കൻസികൾ കൂടി ഉൾപ്പെടുത്തി സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് ഡിസംബർ 14 മുതൽ അപേക്ഷ ക്ഷണിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Previous ArticleNext Article