
തിരുവനന്തപുരം:എൽ.ഡി.എഫ് ന്റെ പുതിയ മദ്യനയം വന്നതോടെ പൂട്ടിയ ബാറുകളിൽ 78 എണ്ണം ഇന്ന് തുറക്കും.രാവിലെ 11മണി മുതൽ രാത്രി 11മണി വരെയാണ് ബാറുകളുടെ പുതുക്കിയ സമയക്രമം.ജൂൺ 26മുതൽ ഇന്നലെ വരെ 81 അപേക്ഷകളാണ് ലൈസൻസ് പുതുക്കാനായി ലഭിച്ചത്.ഏറ്റവും കൂടുതൽ അപേക്ഷകൾ എറണാകുളം ജില്ലയിലാണ്.അവിടെ ലഭിച്ച 21 അപേക്ഷകളിൽ 20 എണ്ണത്തിനും ലൈസൻസ് പുതുക്കി നൽകി.2014 മാർച്ച് 31 വരെ പ്രവർത്തിപ്പിച്ചിരുന്ന ത്രീ സ്റ്റാറിന് മുകളിൽ പദവിയുള്ള നക്ഷത്ര ഹോട്ടലുകളിലെ ബാർ ലൈസൻസ് പുതുക്കാനാണ് സർക്കാർ തീരുമാനിച്ചത്.തൃശ്ശൂരിൽ ഒൻപതും കണ്ണൂരിൽ എട്ടും പാലക്കാട്ട് ആറും കോഴിക്കോട്ട് അഞ്ചും മലപ്പുറത്ത് നാലും കൊല്ലത്തു മൂന്നും വയനാട്ടിൽ രണ്ടും ഇടുക്കിയിൽ ഒന്നും അപേക്ഷകളാണ് ലഭിച്ചത്.മുഴുവൻ അപേക്ഷകൾക്കും ലൈസൻസ് പുതുക്കി നൽകി.കള്ളു ഷാപ്പുകളുടെ ലൈസൻസ് യാതൊരു പരിശോധനയുമില്ലാതെയാണ് ഒൻപതു മാസത്തേക്ക് കൂടി നീട്ടിയത്.