Kerala, News

കണ്ണൂരിൽ 70 കാരൻ മരിച്ചത് പട്ടിണി മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

keralanews 70 year old died in kannur due to starvation says postmortem report

കണ്ണൂർ: കണ്ണൂരിൽ ചൊവ്വാഴ്ച വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 70 കാരൻ അബ്ദുൾ റാസിഖ് മരിച്ചത് പട്ടിണിമൂലം.ഇയാൾ ദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ രണ്ട് ദിവസമായി റാസിഖിന് ഭക്ഷണം ലഭിച്ചിരുന്നില്ലെന്ന് വ്യക്തമായി. വയർ ഒഴിഞ്ഞുകിടക്കുകയായിരുന്നെന്നും പിത്തഗ്രന്ഥി മുഴുവനായി വികസിച്ചിരുന്നുവെന്നും  റിപ്പോർട്ടിലുണ്ട്.കണ്ണൂർ തെക്കി ബസാറിൽ ഭാര്യയ്‌ക്കും മകൾക്കും ഒപ്പമായിരുന്നു അബ്ദുൾ റാസിഖ് താമസിച്ചിരുന്നത്. ഇയാൾ അസുഖബാധിതനായിരുന്നു എന്നും മുറിയിൽ മലമൂത്രവിസർജ്ജനം നടത്തുന്നതുകൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്നുമാണ് ഭാര്യയുടെയും മകളുടെയും മൊഴി. വീണ്ടും ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളെയും ചോദ്യം ചെയ്ത് സാഹചര്യം മനസിലാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Previous ArticleNext Article