Kerala, News

ഞായറാഴ്ച മുതല്‍ ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി

keralanews 5000 people allowed to visit sabarimala from sunday

കൊച്ചി:ഞായറാഴ്ച മുതല്‍ ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനം നടത്താം.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക.കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ ജീവനക്കാരുടെ എണ്ണം കുറക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളിയാണ് കോടതിയുടെ ഉത്തരവ്.മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരണമെന്നും പൂജാരിമാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ നട അടയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.ഈ മാസം 20 മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും 5000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ എണ്ണം കൂട്ടുന്നതില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. തീര്‍ഥാടകര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കണം. 48 മണിക്കൂര്‍ മുന്‍പുള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.തീര്‍ഥാടകരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും അയ്യപ്പസേവാ സമാജവും മറ്റും സമര്‍പ്പിച്ച ഹരജികളാണ് ജസ്റ്റീിസുമാരായ സി.ടി. രവികുമാറും എ. ഹരിപാലും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം 10,000 ആക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

Previous ArticleNext Article