India

എല്ലാ മരുന്നുകൾക്കും അഞ്ച് ശതമാനം ജി.എസ്.ടി;മരുന്ന് വില കുറയും

keralanews 5 gst for all medicines

ന്യൂഡൽഹി:രാജ്യത്ത് വിൽക്കുന്ന എല്ലാ മരുന്നുകൾക്കും അഞ്ച് ശതമാനം ജി.എസ്.ടി ഏർപ്പെടുത്താൻ തീരുമാനം.തീരുമാനം നടപ്പിലാകുന്നതോടെ മരുന്ന് വിലയിൽ വലിയ കുറവുണ്ടാകും.വിൽപ്പന നടത്തുന്ന 73 ശതമാനം മരുന്നുകൾക്ക് 12 ശതമാനം ജി എസ് ടിയും  27 ശതമാനം മരുന്നുകൾക്ക് 5 ശതമാനം ജി എസ് ടിയും ഏർപ്പെടുത്താനായിരുന്നു തീരുമാനം. ഇതിനായി സർക്കാർ തിരഞ്ഞെടുത്തത് കേന്ദ്ര എക്‌സൈസ് ആൻഡ് കസ്റ്റംസ് വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ജീവൻ രക്ഷ മരുന്നുകളുടെ പട്ടികയായിരുന്നു.ഇതിൽ പല മരുന്നുകളും ഇപ്പോൾ നിലവിലില്ല.ഇതിനെ തുടർന്ന് വൻ വിമർശനത്തിന് വഴിവെച്ചിരുന്നു. തുടർന്നാണ് കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെട്ടത്.12 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയിരുന്ന മരുന്നുകൾക്ക് ഏഴു ശതമാനം ജി.എസ്.ടി വിലയാണ് കുറച്ചിരിക്കുന്നത്.ഇതോടെ മരുന്ന് വിലയിൽ വൻ കുറവുണ്ടാകും.ഇത് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നത് കേരളത്തിലെ ജനങ്ങൾക്കാവും. അതേസമയം സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമത്തിന് സാധ്യത ഉണ്ടാകുമെന്നു വിദഗ്ദ്ധർ വിലയിരുത്തുന്നു.മരുന്നിനു അഞ്ചു ശതമാനം ജി.എസ്.ടി ഏർപ്പെടുത്തുന്നതോടെ പഴയ വിലയിലുള്ള മരുന്നുകൾ മുൻ വിലയിൽ വിൽക്കാനാകില്ല. പുതുക്കിയ വില കവറുകൾക്ക് മുകളിൽ പ്രസിദ്ധീകരിക്കുകയോ പഴയ വിലയിലുള്ള മരുന്നുകൾ കമ്പനി തിരിച്ചെടുത്ത് കംപ്യുട്ടറുകളിലെ സോഫ്ട്‍വെയറുകൾ മാറ്റംവരുത്തുകയോ വേണം.എന്നാൽ ഇതിനു ഏറെ കാലതാമസം നേരിടേണ്ടതായി വരും.ഇത് മരുന്ന് ക്ഷാമത്തിന് വഴിതുറക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

Previous ArticleNext Article