ആന്ധ്രാപ്രദേശ്:സ്നാക്സ് പായ്‌ക്കറ്റിനുള്ളിലെ റബ്ബർ പാവ തൊണ്ടയിൽ കുടുങ്ങി നാല് വയസ്സുകാരൻ മരിച്ചു.ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം.അമ്മയോടൊപ്പം പാൽ വാങ്ങാനായി കടയിൽപോയ കുഞ്ഞ് കടയിൽ നിന്നും സ്നാക്ക്സ് വാങ്ങുകയും വീട്ടിലേക്ക് പോകുംവഴി കഴിക്കുകയും ചെയ്തു.എന്നാൽ പായ്‌ക്കറ്റിനുളളിലുണ്ടായിരുന്ന ചെറിയ പാവ ഭക്ഷ്യയോഗ്യമാണെന്നു കരുതി കുട്ടി കഴിക്കുകയായിരുന്നു.പാവ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയും ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടി കുഴഞ്ഞു വീഴുകയുമായിരുന്നു. തൊണ്ടയിൽ നിന്നും പാവ എടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിന്റെ തുടർന്ന് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
India, News
സ്നാക്ക്സ് പായ്ക്കറ്റിനുള്ളിലെ റബ്ബർ പാവ കഴിച്ചു നാലുവയസ്സുകാരൻ മരിച്ചു
Previous Articleഐഎസ് ബന്ധമുള്ള അഞ്ച് കണ്ണൂര് സ്വദേശികളെ തിരിച്ചറിഞ്ഞതായി പോലീസ്