കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റുഫോം അടുത്ത വർഷത്തോടെ പൂർത്തിയാവുമെന്നു റെയിൽവേ ഡി ആർ എം നരേഷ് ലാൽവാനി. സതേൺ റെയിൽവേ ജനറൽ മാനേജരുടെ സന്ദർശനത്തിന് മുന്നോടിയായി സ്ഥിതിഗതികൾ വിലയിരുത്താൻ നടത്തിയ സന്ദര്‍ശനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബജറ്റിൽ നാലാം പ്ലാറ്റുഫോമിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
നാലാം പ്ലാറ്റുഫോം ഇല്ലാത്തതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇതോടെ പരിഹരിക്കപ്പെടും. നാലാം പ്ലാറ്റുഫോം യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്, മംഗലാപുരം ഭാഗത്തേക്ക് ഒരേ സമയം യാത്ര തുടരാനാവും.
വാഹനങ്ങൾ കടന്നുവരുന്നതിനും പോകുന്നതിനും പ്രത്യേകം ട്രാഫിക് സംവിധാനം കിഴക്കു ഭാഗത്തു ഒരുക്കിയിട്ടുണ്ട്. ഡിവൈഡറും ലാൻഡ്സ്കേപ്പും പൂന്തോട്ടവും എല്ലാം ഒരുക്കുമെന്നും പറയുന്നു. നിലവിൽ ഇവിടെ റിസർവേഷൻ കൌണ്ടർ മാത്രമേ ഉള്ളു. ട്രെയിനിൽ കയറണമെങ്കിൽ വീണ്ടും പടിഞ്ഞാറോട്ട് ഓടണം.
ഒരേ സമയം മുന്നൂറു വാഹനങ്ങൾ പാർക്ക് ചെയ്യാൻ സംവിധാനം ഒരുങ്ങും. കാസർഗോഡ്. കാഞ്ഞങ്ങാട്, കണ്ണൂർ സ്റ്റേഷനുകൾക്ക് ഒരുമിച്ചാണ് പ്രവർത്തി നടത്തുക. ഇതിനായി രണ്ടര കൂടി രൂപയും അനുവദിച്ചിട്ടുണ്ട്.
സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ കെ പി ദാമോദരൻ, സീനിയർ ഡിവിഷണൽ എഞ്ചിനീയർ രാജഗോപാൽ, സീനിയർ ഡിവിഷണൽ ഇലെക്ട്രിക്കൽ എഞ്ചിനീയർ ജി സൂര്യനാരായണ, ഡെപ്യൂട്ടി സ്റ്റേഷൻ കൊമേർഷ്യൽ മാനേജർ ടി വി സുരേഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.