India, News

രാജ്യം ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടെ ഡൽഹിയിലെ ഒരു വീട്ടിൽ നിന്നും പൂഴ്ത്തിവെച്ച 48 സിലിണ്ടറുകൾ പിടികൂടി;വീട്ടുടമ പിടിയിൽ

keralanews 48 oxygen cylinders seized from a house in delhi when country faces oxygen shortage house owner arrested

ന്യൂഡൽഹി: രാജ്യം ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടെ ഡൽഹിയിലെ ഒരു വീട്ടിൽ നിന്നും പൂഴ്ത്തിവെച്ച 48 സിലിണ്ടറുകള്‍ പൊലീസ് പിടിച്ചെടുത്തു.32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ് കണ്ടെത്തിയത്. സ്ഥിരം പട്രോളിംഗിനിറങ്ങുന്ന പോലീസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഓക്സിജന്‍ വിതരണം ചെയ്യുന്ന അനില്‍ കുമാര്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് സിലിണ്ടറുകള്‍ പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, ഇയാള്‍ക്ക് വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഓക്സിജന്‍ വില്‍ക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.വലിയ ഓക്സിജന്‍ സിലിണ്ടറുകളില്‍ നിന്ന് ചെറിയതിലേക്ക് മാറ്റിയാണ് ഇയാള്‍ ഓക്സിജന്‍ വില്‍പന നടത്തിയിരുന്നത്. സിലിണ്ടറൊന്നിന് 12,500 രൂപ വരെ ഈടാക്കിയിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ക്ക് പിടിച്ചെടുത്ത ഓക്സിജന്‍ വിതരണം ചെയ്യുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. മായാപുരിയിൽ പ്രത്യേകം സംഭരണശാല അനിലിനുണ്ടെന്നും അവിടെ റെയ്ഡ് നടത്തുമെന്നും പോലീസ് അറിയിച്ചു.

Previous ArticleNext Article