Kerala

സംസ്ഥാനത്ത് ആശങ്ക;ഇന്ന് 416 പേര്‍ക്ക് കൂടി കോവിഡ്, 204 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗബാധ

keralanews 416 covid cases confirmed today in kerala 204 cases through contact

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.112 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 123 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 35 ഐടിബിപി ജീവനക്കാര്‍, 1 സി.ഐ.എസ്.എഫ്, 1 ബി.എസ്.എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.തിരുവനന്തപുരം 129, കൊല്ലം 28, പത്തനംതിട്ട 32, ആലപ്പുഴ 50, കോട്ടയം 7, ഇടുക്കി 12, എറണാകുളം 20, തൃശൂർ 17, പാലക്കാട് 28, മലപ്പുറം 41, കോഴിക്കോട് 12, കണ്ണൂർ 23, കാസർകോട് 17 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിച്ചവരുടെ കണക്ക്.തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

ഇന്നു 422 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് ചികിത്സ വര്‍ധിപ്പിക്കുന്നതിന് എ,ബി,സി പ്ലാനുകള്‍ തയാറാക്കി. ആദ്യ ഘട്ടത്തില്‍ പിടിച്ചുനിന്ന ബെംഗളൂരുവിലും ചെന്നൈയിലും സ്ഥിതി രൂക്ഷമാണ്. ഇവിടങ്ങളില്‍ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച്‌ ക്ലസ്റ്ററുകള്‍ ആകുകയും പിന്നീട് സമൂഹവ്യാപനത്തിലേക്ക് കടക്കുകയുമായിരുന്നു.സമാനരീതിയിലാണ് ഇവിടെ കാണപ്പെട്ട സൂപ്പര്‍ സ്പ്രെഡ്. ഇന്ത്യയില്‍ രോഗം അതിന്റെ ഏറ്റവും ആസുരഭാവത്തോടെ അഴിഞ്ഞാടുമ്ബോള്‍ പ്രതിരോധം തീര്‍ക്കണം. പകരം അത്തരം നടപടികളെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കരുത്.

സ്ഥിതി രൂക്ഷമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.കേരളത്തില്‍ ഇതുവരെ 2 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ആണുള്ളത്. പൊന്നാനിയും തിരുവനന്തപുരം കോര്‍പറേഷനിലെ 3 വാര്‍‍ഡുകളും. ക്ലസ്റ്റര്‍ മാനേജ്മെന്റ് കര്‍ശനമായി നടപ്പാക്കേണ്ടത് സമൂഹവ്യാപനം തടയാന്‍ അത്യാവശ്യമാണ്.പൂന്തുറയില്‍ ഉള്ളവരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്സാപ് പ്രചാരണം നടത്തി. തെറ്റായ പ്രചാരണങ്ങളെ തുടര്‍ന്നാണ് രാവിലെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തെരുവിലിറങ്ങിയാല്‍ സര്‍ക്കാര്‍ സഹായം കിട്ടുമെന്നും അവര്‍ പ്രചരിപ്പിച്ചു. ഒരു പ്രത്യേക പ്രദേശത്തെ അപകീര്‍ത്തിപ്പെടുത്താനല്ല സര്‍ക്കാരിന്റെ ശ്രമം. മനുഷ്യജീവന്‍ രക്ഷിക്കലാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous ArticleNext Article